ചിറക്കടവ്: വാഴൂർ വെട്ടിക്കാട് ധർമ്മശാസ്തക്ഷേത്രത്തിലെ ആറാട്ട് ചിറക്കടവ് മഹേദേവക്ഷേത്രത്തിലെ ചിറയിൽ നടന്നു. തന്ത്രി പെരിഞ്ഞേരിമന നന്ദകുമാർ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ചിറക്കടവിൽ നടന്ന ആറാട്ടുസദ്യയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. പിന്നീട് അടിച്ചുമാക്കൽ, കളമ്പുകാട്ടുകവല, പ്ലവോലിക്കവല വഴി വെട്ടിക്കാട്ട് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് നടന്നു.