പാലാ: സഹൃദയ സമിതിയുടെ പ്രതിമാസ പരിപാടി 11ന് രാവിലെ 10ന് പാലാ മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടക്കും. ആർ. കെ. വള്ളിച്ചിറയുടെ വിഷുപ്പക്ഷി കവിതാ സമാഹാരത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തും. സഖറിയാസ് വലവൂർ പ്രബന്ധം അവതരിപ്പിക്കും. സഹൃദയ സമിതി പ്രസിഡന്റ് രവി പാലാ അധ്യക്ഷത വഹിക്കും. രവി പുലിയന്നൂർ, പി. ആർ. സുകുമാരൻ പെരുമ്പ്രായിൽ, ചാക്കോ .സി . പൊരിയത്ത്, പ്രൊഫ. രാജു. ഡി. കൃഷ്ണപുരം, പി. എസ്. മധുസൂദനൻ , ഭാസ്‌ക്കരൻ വലവൂർ ,വിജയമോഹനൻ വള്ളിച്ചിറ, പി.കെ. ശാർങ്ധരൻ, പ്രൊഫ. വെട്ടൂർ ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. ആർ.കെ. വള്ളിച്ചിറ മറുപടി പറയും. തുടർന്ന് കവിയരങ്ങ്.