പൊൻകുന്നം:കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണറോഡുകൾ റീടാറിംഗ് നടത്തുന്നതിന് 40 ലക്ഷം കൂടി അനുവദിച്ചതായി എൻ. ജയരാജ് എം.എൽ.എ. അറിയിച്ചു. മുൻപ് അനുവദിച്ച 206 ലക്ഷത്തിന് പുറമേയാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. മഴക്കെടുതിയിൽ നശിച്ച റോഡുകളുടെ പുനരുദ്ധാരണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി ദുരന്തനിവാരണ വകുപ്പിന് സമർപ്പിച്ചതിലാണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്. വാഴൂർ പഞ്ചായത്തിലെ ചെങ്കൽ പൊത്തൻപ്ലാവ് റോഡ്- 5 ലക്ഷം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മഞ്ഞപ്പള്ളി എറികാട് റോഡ്- 5 ലക്ഷം, ചിറക്കടവ് പഞ്ചായത്തിലെ മറ്റത്തിൽപടി പത്തൊമ്പതാം മൈൽ റോഡ്- 5 ലക്ഷം, കാരിപ്പൊയ്ക കത്തലാങ്കൽപടി റോഡ്- 10 ലക്ഷം, കങ്ങഴ പഞ്ചായത്തിലെ പടനിലം ചാരംപറമ്പ് റോഡ്- 10 ലക്ഷം, തുമ്പോളി വളവനോലി റോഡ്- 5 ലക്ഷം എന്നിങ്ങനെയാണ് റീടാറിംഗിനായി അനുവദിച്ചിരിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻതന്നെ പണികൾ ആരംഭിക്കുമെന്ന് എം. എൽ. എ. അറിയിച്ചു.