പാലാ: എസ്. എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിലുള്ള പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സ് 11, 12 തീയതികളിൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കും. 11-ാം തീയതി രാവിലെ 9 ന് മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാണി. സി. കാപ്പൻ എം. എൽ. എ. കോഴ്‌സ് ഉദ്ഘാടനം ചെയ്യും. സജി മുല്ലയിൽ , അനീഷ് പാലാ, മിനർവ്വാ മോഹൻ, അനീഷ് ഇരട്ടയാനി എന്നിവർ പ്രസംഗിക്കും. രണ്ട് ദിവസങ്ങളിലായി പി. ദമനൻ, ബിന്ദു മനത്താനം, റ്റി.സി. തങ്കച്ചൻ, സുരേഷ് പരമേശ്വരൻ, ഷാജി കായംകുളം, ദിലീപ് കൈതയ്ക്കൽ, ഡോ. ജോസ് ജോസഫ് എന്നിവർ ക്ലാസുകളെടുക്കും. 12ന് വൈകിട്ട് 4.30ന് യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ. എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.റ്റി, എൻ. രാജു താഴത്തു പര്യാത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. സോളി ഷാജി തലനാട്, സലി കൊണ്ടൂർ, ദിലീപ് എം. ആർ, അരുൺ കുളമ്പുള്ളി എന്നിവർ പ്രസംഗിക്കും.