പാലാ: പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ജനുവരി 11 മുതൽ 16 വരെ ആഘോഷിക്കും. 11നാണ് കൊടിയേറ്റ്. ക്ഷേത്രസന്നിധിയിൽ പയപ്പാർ കലാക്ഷേത്ര വഴിപാടായി നിർമ്മിച്ചു നൽകുന്ന ഊട്ടുപുരയുടെ സമർപ്പണവും അന്നു നടക്കും. നാലു ലക്ഷത്തിൽപ്പരം രൂപാ ചെലവഴിച്ചാണ് പുതിയ ഊട്ടുപുര നിർമ്മിച്ചിട്ടുള്ളത്. 11ന് പുലർച്ചെ 5.30ന് നെയ്യഭിഷേകം. 6ന് ഗണപതി ഹോമം. 11ന് കൊടിമരഘോഷയാത്ര. 1ന് പ്രസാദമൂട്ട്. വൈകിട്ട് 6.30ന് ദീപാരാധന, ഭജന. രാത്രി 7ന് പയപ്പാർ കലാക്ഷേത്ര പണികഴിപ്പിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം കലാമണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം മാത്തൂർ ഗോവിന്ദൻ കുട്ടി നിർവഹിക്കും. ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഹരിപ്രസാദ്, പ്രസാദ് പയപ്പാർ, കലാക്ഷേത്ര മാനേജിംഗ് ഡയറക്ടർ ചെറുവള്ളി ഇല്ലം നാരായണൻ, കലാക്ഷേത്ര സി.എൻ. ശ്രീജയ എന്നിവർ പ്രസംഗിക്കും. 7 .30ന് സംഗീത സദസ്. രാത്രി 8.30ന് തന്ത്രി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി, മേൽശാന്തി ദേവരാജ് നമ്പൂതിരി, എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 9ന് നൃത്ത സന്ധ്യ .12ന് പുലർച്ചെ 5.30ന് നെയ്യഭിഷേകം. 6ന് ഗണപതിഹോമം. 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ഭജന. 7ന് ക്ലാസിക്കൽ ഡാൻസ്.തുടർന്ന് നാടോടിനൃത്തം. 13ന് രാവിലെ 10ന് നാരായണീയ സമർപ്പണം. 1ന് പ്രസാദമൂട്ട്. വൈകിട്ട് 6.45ന് കാളകെട്ട്, തലയാട്ടം കളി. 8.30ന് ഓട്ടൻതുളളൽ. 14ന് 1ന് പ്രസാദമൂട്ട്. രാത്രി 7ന് പുഷ്പാഭിഷേകം. 7.30ന് തിരുവാതിര കളി. 8ന് കോമഡി ഷോ. 15ന് രാവിലെ 9ന് ശ്രീഭൂതബലി. 1ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 5ന് താലം പുറപ്പാട്, 7ന് താലം എതിരേൽപ്പ്. 8.30ന് ദീപാരാധന, ഭജന. തിരുവാതിര കളി. 10ന് പള്ളിവേട്ട എഴുന്നള്ളത്ത്. 11ന് കളം എഴുത്തുപാട്ട്. 16ന് രാവിലെ 6ന് ഗണപതി ഹോമം, തുടർന്ന് ആറാട്ടുപുറപ്പാട്, ആറാട്ട്, ആറാട്ടെതിരേൽപ്പ്, ആറാട്ട് സദ്യ. വൈകിട്ട് 6.30ന് ദീപാരാധന, ഭജന. 7.30 ന് ഗാനമേള. 10ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.