പാലാ: കിടങ്ങൂർ ശിവപുരം ശ്രീമഹാദേവദേവീ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയുമായി ആഘോഷിക്കും. ഇന്ന് രാവിലെ അഞ്ചരയ്ക്ക് ഗണപതിഹോമം, ആറരയ്ക്ക് ഉഷഃപൂജ, എട്ടിന് ചതുർത്ഥി, എട്ടരയ്ക്ക് ധാര, ഒൻപതിന് കലശാഭിഷേകം, ഒൻപതരയ്ക്ക് സർപ്പപൂജ, വൈകിട്ട് ആറിന് പ്രാസാദശുദ്ധിക്രിയകൾ, ഏഴിന് ഭഗവത്‌സേവ.

പ്രധാന ഉത്സവദിനമായ നാളെ രാവിലെ 5.15ന് അഭിഷേകം, അഞ്ചരയ്ക്ക് ഗണപതിഹോമം, ആറരയ്ക്ക് ഉഷപൂജ, എട്ടിന് ധാര, എട്ടരയ്ക്ക് സർപ്പപൂജ, ഒൻപതരയ്ക്ക് നൂറ്റിയെട്ട് കുടാഭിഷേകം, വിശേഷാൽപൂജ, പത്തരയ്ക്ക് പ്രഭാഷണം-സജീഷ് മണലേൽ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകിട്ട് അഞ്ചിന് താലപ്പൊലി ഘോഷയാത്ര പാദുവാ പിണമുണ്ടയിൽ ശശിയുടെ ഭവനത്തിൽനിന്ന് പുറപ്പെടും. 6.45ന് പുഷ്പാഭിഷേകം, ഏഴിന് തിരുവാതിര, ഏഴരയ്ക്ക് നൃത്തനൃത്യങ്ങൾ-ആര്യ അജി കോട്ടപ്പുറത്ത്, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, എട്ടരയ്ക്ക് സംഗീതക്കച്ചേരി-മീനാക്ഷി ദിലീപ്, മേഘ ദിലീപ്.