kob-baby

മുണ്ടക്കയം: കുരുമുളകു പറിക്കുന്നതിനിടെ വീണു മരിച്ചു. പുലിക്കുന്ന് മാപ്പലകയിൽ ബേബി സ്‌കറിയ(60)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11മണിയോടെ കൃഷിയിടത്തിലെ മരത്തിൽ കയറി കുരുമുളക് പറിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലീലാമ്മ ,മക്കൾ അരുൺ (ഒമാൻ), അനു(മസ്‌ക്കറ്റ് ) . മരുമക്കൾ നിമിഷ (ഒമാൻ) ,ജോജി (മസ്‌ക്കറ്റ് ). സംസ്കാരം പിന്നീട്.