കോട്ടയം: യൂത്ത്മൂവ്‌മെന്റ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ 118 -ാമത് സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു. അയ്മനം മേഖല ഒളശ വെസ്റ്റ് ശാഖയിലും കിഴക്കൻമേഖല കൂരോപ്പട ശാഖയിലും വടക്കൻമേഖല നീണ്ടൂർ ശാഖയിലും പടിഞ്ഞാറൻമേഖല വേളൂർ ശാഖയിലും തെക്കൻമേഖല കൊല്ലാട് ശാഖയിലുമാണ് സ്ഥാപക ദിനസമ്മേളനങ്ങളും അന്നദാനവും നടത്തിയത്. അയ്മനം മേഖലാസമ്മേളനം യൂണിയൻ കൗൺസിലർ എ.ബി പ്രസാദ്കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് റ്റി. ആക്കളം അദ്ധ്യക്ഷത വഹിച്ചു. രാജീവ് കൂരോപ്പട മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ കൗൺസിലർ ധനീഷ് കുമാർ ചെല്ലിത്തറ പുന:രർപ്പണ പ്രതിജ്ഞചൊല്ലി കൊടുത്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ സജീവ് കോയിത്തറ യുവജന സന്ദേശം നൽകി. സുകുമാരൻ തോപ്പിൽ, ഷൈജു ശിവൻ, കെ.കെ മോഹനൻ മേഖലാ സമിതി ചെയർമാൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
കൂരോപ്പട ശാഖാഹാളിൽ ചേർന്ന കിഴക്കൻമേഖല സമ്മേളനം യോഗം കൗൺസിലർ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ജോ: സെക്രട്ടറി ഷെൻസ് സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം കേന്ദ്രസമിതി അംഗം ഷൈലജ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
യോഗം ഡയറക്ടർബോർഡ് അംഗം അഡ്വ: കെ.എ.പ്രസാദ് പുനരർപ്പണ പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു. കോട്ടയം യൂണിയൻ കൗൺസിലർ ഇ.പി കൃഷ്ണൻ യുവജന സന്ദേശം നൽകി, ജിനോ ഷാജി, അരുൺ ജി, എം.കെ.അജിമോൻ, ഇന്ദ്രജിത്ത് ആലുങ്കൽ, അമൽ കൃഷ്ണ എന്നിവർ സംസാരിച്ചു. നീണ്ടൂർ അരുണോദയം ശാഖയിൽ യോഗം ഡയറക്ടർ ബോർഡ് അംഗം സുരേഷ് വട്ടക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീദേവ് കെ.ദാസ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിന്റെ 118ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി 118 നിലവിളക്കുകൾ തെളിച്ചാണ് ചടങ്ങിന് തുടക്കം കുറിച്ചത്. യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർബോർഡ് അംഗം അഡ്വ: ശാന്താറാം റോയി പുനരർപ്പണ പ്രതിജ്ഞ നൽകി. കോട്ടയം യൂണിയൻ കൗൺസിലർ പി.ബി ഗിരീഷ് യുവജനസന്ദേശം നൽകി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ജോ: സെക്രട്ടറി യൂജിഷ് ഗോപി , വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, നീണ്ടൂർ അരുണോദയം ശാഖ പ്രസിഡന്റ് എം.പി.പ്രകാശ്, സെക്രട്ടറി എ.ഡി.ഷാജി യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ അനന്തൻ എന്നിവർ സംസാരിച്ചു.
പടിഞ്ഞാറൻ മേഖലാസമ്മേളനം വേളൂർ ശാഖയിൽ കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതിയംഗം സനോജ്.എസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ സഞ്ജീവ് കുമാർ, അഡ്വ. ശിവജി ബാബു തുടങ്ങിയവർ സന്ദേശം നൽകി.
കൊല്ലാട് ശാഖാ ആഡിറ്റോറിയത്തിൽ നടന്ന തെക്കൻമേഖല സമ്മേളനം യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുമോദ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ, കൊല്ലാട് ശാഖ പ്രസിഡന്റ് ജഗദീഷ് പാറയിൽ, സെക്രട്ടറി സനീഷ് ഗോപാൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ ഗോപൻ, ഗോകുൽ ബാബു, മേഖല കൺവീനർ പി.കെ ബിവീഷ്, യൂത്ത്മൂവ്‌മെന്റ് മേഖല ചെയർമാൻ പി.കെ. വൈശാഖ് എന്നിവർ സംസാരിച്ചു.