ചങ്ങനാശേരി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്ക് ചങ്ങനാശേരിയിൽ പൂർണം. ജീവനക്കാർ എത്താതിരുന്നതിനെ തുടർന്ന് സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നു. വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല. സ്കൂളുകളും പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനങ്ങളും ധർണ്ണയും നടത്തി. ചങ്ങനാശേരിയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പ്രൊഫ. എം.ടി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു.