ചങ്ങനാശേരി: മദ്യലഹരിയിൽ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ ചങ്ങനാശേരി പറാൽ കളരിയ്ക്കൽ വീട്ടിൽ ശ്യാംകുമാറിനെയാണ് (39) വധശ്രമത്തിനു പൊലീസ് അറസ്റ്റു ചെയ്തത്. ചൊവാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. അമ്മ ഇന്ദിരയുമായി വാക്ക്തർക്കമുണ്ടാവുകയും തുടർന്ന് ഇയാൾ വെട്ടുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ചങ്ങനാശേരി പൊലീസ് പ്രതിയെ പിടികൂടി. തലയ്ക്കു പരിക്കേറ്റ ഇന്ദിര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.