കോട്ടയം: ദേശീയ അന്തർസർവകലാശാല വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ എം.ജി. സർവകലാശാല വോളിബോൾ ടീമിന് ഹൃദ്യമായ വരവേൽപ്പ്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, സ്‌കൂൾ ഒഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസ് മേധാവി ഡോ. ബിനു ജോർജ് വർഗീസ്, പി.ആർ.ഒ. എ. അരുൺ കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ടീം മാനേജർ ഡോ. ബെന്നി മാത്യു, കോച്ച് എസ്. മനോജ്, അസിസ്റ്റന്റ് കോച്ച് ആശിഷ് ജോസഫ്, ടീം ക്യാപ്ടൻ ജോർജ് തോമസ്, ഡോ. സുമ ജോസഫ്, മനോജ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ഭുവനേശ്വർ കെ.ഐ.ഐ.ടിയിൽ നടന്ന ചാമ്പ്യൻഷിപ്പിലെ ലൂസേഴ്‌സ് ഫൈനലിൽ കാലിക്കറ്റ് സർവകലാശാലയെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് തോൽപിച്ചാണ് എം.ജി. മൂന്നാംസ്ഥാനം സ്വന്തമാക്കിയത്.