കോട്ടയം : നാട്ടകം പള്ളം കേന്ദ്രമായി തുടക്കംകുറിച്ച നാട്ടകം പ്രിമിയം ലീഗിന്റെ രണ്ടാമത് ക്രിക്കറ്റ് ടൂർണ്ണമെന്റ് 25, 26 തീയതികളിൽ നടക്കും.

ഏഴ് ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. 2019 ൽ നാട്ടകം പ്രദേശത്തെ ക്രിക്കറ്റ് പ്രേമികളായ യുവജനങ്ങളെ ഉൾപ്പെടുത്തി രൂപംനൽകിയ നാട്ടകം പ്രിമിയർ ലീഗിന്റെ ജനപിന്തുണ കണക്കിലെടുത്ത് ഇത്തവണ രണ്ട് ദിവസങ്ങളിലാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞവർഷം നടന്ന പ്രഥമ ടൂർണ്ണമെന്റിൽ 5 ടീമുകളാണ് മത്സരിച്ചത്. ''എ& എ ഇവന്റ്‌സ് പള്ളം '' ആണ് മുഖ്യസ്‌പോൺസർ.