കോട്ടയം: പരസ്പരം വായനക്കൂട്ടം മാസിക വാർഷികം 12ന് അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 10ന് സമ്മേളനം ബി.ശശികുമാർ ഉദ്ഘാടനം ചെയ്യും. എസ്.സരോജം അദ്ധ്യക്ഷത വഹിക്കും. പരസ്പരം മാസികയുടെ രവി ചൂനാടൻ സ്മാരക ലിറ്റിൽ മാസികാ സാഹിത്യ പുരസ്‌കാരത്തിന് അർഹരായ ശ്രീപാദം ഈശ്വരൻ നമ്പൂതിരി, ഏലിയാമ്മ കോര, റെജി തോമസ് ലിറ്റിൽ മാസികാ മാധ്യമ പുരസ്‌കാരത്തിന് അർഹരായ വി.ജയകുമാർ , വി.ആർ. നോയൽ രാജ് എന്നിവർക്ക് കഥാകൃത്ത് അയ്മനം ജോൺ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചൻ, ഡോ.പി.ആർ.കുമാർ, നാടക സിനിമാനടൻ പി.ആർ. ഹരിലാൽ എന്നിവർ വിവിധ പുരസ്‌കാര സമർപ്പണം നടത്തും . പരസ്പരം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട്, കെ.കെ.ഷാജിമോൻ, ആർ.പ്രമോദ് ചന്ദ്രൻ, ടി.ആർ.ഉണ്ണി, അനിൽ കോനാട്ട്, കെ.എം.മണിക്കുട്ടൻ എന്നിവർ പ്രസംഗിക്കും. 1.30ന് സാഹിത്യ സമ്മേളനം കഥ,കവിയരങ്ങ്. ഷോർട്ട് ഫിലിം പ്രദർശനം പ്രൊ.എം.ജി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ.എൻ.സലോചനൻ അദ്ധ്യക്ഷത വഹിക്കും. ടി.ജി ബി മേനോൻ , ഗിരിജൻ ആചാരി, മേമ്മുറി ശ്രീനിവാസൻ, ഔസേപ്പ് ചിറ്റക്കാട്, എം.എൻ ഷാജി നയനൻ നന്ദിയോട് എന്നിവർ പ്രസംഗിക്കും.