പാലാ: ളാലം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ടയും വലിയകാണിക്കയും.പത്തു ദിവസങ്ങളിലായി നടക്കുന്ന ഉത്സവം നാളെ ആറാട്ടോടെ സമാപിക്കും. തിരുവരങ്ങിൽ രാത്രി 9.30 മുതൽ മകയിരം തിരുവാതിര വഴിപാട് നടക്കും. പത്തോളം സംഘങ്ങൾ വേദിയിൽ തിരുവാതിര അവതരിപ്പിക്കും. തിരുവാതിരയുടെ അനുഷ്ഠാനവും പാരമ്പര്യ തനിമയും നിലനിർത്തിയുള്ള അവതരണമാണ് ഓരോ സംഘത്തിന്റെയും.11മുതൽ പള്ളിവേട്ട എഴുന്നള്ളിപ്പ്, പളളിനായാട്ട്.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 4.30 മുതൽ പതിവ് ചടങ്ങുകൾ, 8.30ന് ഒഴിവുശീവേലി, 12.30 മുതൽ ഉച്ചപ്പൂജ-പ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വേലസേവ, ചുറ്റുവിളക്ക്, രാത്രി 9ന് വലിയകാണിക്ക, ദീപാരാധന, 9.30ന് തിരുവാതിരകളി വഴിപാട്, 11ന് പള്ളിവേട്ട.