പാലാ. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന അഖിലേന്ത്യ പണിമുടക്ക് പാലായിൽ ഹർത്താലായി മാറി. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഗവൺമെന്റ് ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. അയ്യപ്പ ഭക്തരുടെ വാഹനങ്ങളെ പണിമുടക്ക് ബാധിച്ചില്ല. പണിമുടക്കിനോട് അനുബന്ധിച്ചു പാലായിൽ പ്രകടനം നടന്നു. ആശുപത്രി ജംഗ്ഷനിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലി അദ്ധ്യക്ഷത വഹിച്ചു. ബാബു കെ. ജോർജ്, ഷാർളി മാത്യു, അഡ്വ. സണ്ണി ഡേവിഡ്, പി.എം. ജോസഫ്, ടി.ആർ. വേണുഗോപാൽ, അഡ്വ. ജോബി കുറ്റിക്കാട്ട്, പീറ്റർ പന്തലാനി, അഡ്വ. സന്തോഷ് മണർകാട്ട്, പി.കെ. ഷാജകുമാർ, ജോസ് പാറേക്കാട്ട്, അഡ്വ. തോമസ് വി.ടി. എന്നിവർ സംസാരിച്ചു. തെക്കേക്കരയിൽ നിന്നാരംഭിച്ച പ്രകടനത്തിന് കെ.കെ. ഗിരീഷ്, സിബി ജോസഫ്, ബാബു മുക്കാലാ, അഡ്വ. വി.എൽ. സെബാസ്റ്റ്യൻ, ഷോജി ഗോപി, ക്ലീറ്റ്‌സ് ഇഞ്ചിപ്പറമ്പിൽ, സുദർശ് കെ.ആർ., മനോജ് വള്ളിച്ചിറ, പി.എൻ. പ്രമോദ്, ജയപ്രകാശ്, പി.കെ. സോജി എന്നിവർ നേതൃത്വം നൽകി.