അടിമാലി: സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് അടിമാലി,മൂന്നാർ മേഖലകളിൽ പൂർണ്ണം.കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞ് കിടന്നു.സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവ്വീസ് നടത്തിയില്ല.മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലയേയും തോട്ടം മേഖലയേയും പണിമുടക്ക് പ്രതികൂലമായി ബാധിച്ചു.സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് അടിമാലിയിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു.വിവിധ യൂണിയൻ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.സർക്കാർ ഓഫീസുകളിൽ ഹാജർനില 25 ശതമാനത്തിലും താഴെയായിരുന്നു.ഭക്ഷണശാലകൾ അടഞ്ഞ് കിടന്നത് അടിമാലി താലൂക്കാശുപത്രിയിലെ രോഗികളെ പ്രതികൂലമായി ബൈധിച്ചു.അടിമാലിയുടെയും മൂന്നാറിന്റെയും ഗ്രാമീണ മേഖലകളിലും പണിമുടക്ക് പൂർണ്ണമായിരുന്നു.