waste
ചീയപ്പാറ വെള്ള ച്ചാട്ടത്തിന് സമീപം മാലിന്യങ്ങൾ

അടിമാലി: മാലിന്യം നിക്ഷേപിക്കുന്നതിന് ഫലപ്രദമായ നടപടികളില്ല, ചീയപ്പാറവെള്ളച്ചാട്ടത്തിന് സമീപം മാലിന്യംകൊണ്ട് അസഹ്യമായി. അമാലി പഞ്ചായത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ ചീയപ്പാറ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾ ഏറെയാണ് എത്തുന്നത്.എന്നാൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഇടവരുത്തുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ കുമിഞ്ഞ് കൂടുകയാണ്.മദ്യകുപ്പികളും മറ്റ് മാലിന്യങ്ങളും വെള്ളച്ചാട്ടത്തിലിറങ്ങുന്ന സഞ്ചാരികൾ തോന്നുംപടി വലിച്ചെറിയുകയാണ്.സഞ്ചാരികൾ എത്തുന്ന ഇടമെന്ന നിലയിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ വേണമെന്ന ആവശ്യം സമീപവാസികൾ മുമ്പോട്ട് വയ്ക്കുന്നുണ്ട്.മാലിന്യം കൂടി കിടക്കുന്നതിനാൽ മാലിന്യം വലിച്ചെറിയരുതെന്ന് പറയുന്ന തങ്ങളോട് ൽില വിനോദസഞ്ചാരികൾ കയർത്ത് സംസാരിക്കുക പതിവാണെന്നും പ്രദേശവാസികൾ പറഞ്ഞു.

മുമ്പ് വെള്ളച്ചാട്ടത്തിന് സമീപം കച്ചവടം നടത്തി വന്നിരുന്ന വഴിയോര കച്ചവടക്കാർ ജീവനക്കാരെ നിയമിച്ച് പ്രദേശം വ്യത്തിയായി പരിപാലിച്ച് പോന്നിരുന്നു.എന്നാൽ ഇവിടെ നിന്നും കച്ചവടക്കാരെ ഒഴിപ്പിച്ചതോടെ മാലിന്യ സംസ്‌ക്കരണവും താറുമാറായി.പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ പഞ്ചായത്ത് വെള്ളച്ചാട്ടത്തിന് സമീപം ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്.ചീയപ്പാറയിലെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുവാനുള്ള കാരണങ്ങളിൽ ഒന്നായി വനംവകുപ്പും ദേശിയപാത വിഭാഗവും മുമ്പോട്ട് വച്ചിരുന്നത് മാലിന്യ പ്രശ്‌നമായിരുന്നു.വ്യാപാരശാലകൾ ഒഴിപ്പിക്കപ്പെട്ടതിന് ശേഷം പ്രശ്‌നം കൂടുതൽ സങ്കീർണ്ണമായെന്നതാണ് വസ്തുത.