അടിമാലി: മദ്ധ്യപ്രദേശിൽനിന്നുള്ള തൊഴിലാളികൾ വാഹനം കിട്ടാതെ വലഞ്ഞു, ഒടുവിൽ പൊലീസ് പരിഹാരം കണ്ടെത്തി. മദ്ധ്യപ്രദേശിൽനിന്നുള്ള സ്ത്രീകളടക്കമുള്ള മുപ്പതംഗ തൊഴിലാളി സംഘത്തിലുള്ളവരാണ് പണിമുടക്കിൽപ്പെട്ട് വലഞ്ഞത്. ട്രയിനിൽ അലുവയിൽ എത്തിയ ഇവർ ഒരു പിക് അപ് വാനിൽ വൈകിട്ട് 3 മണിയോടെ അടിമാലി ബസ് സ്റ്റാന്റിൽ എത്തി.രാജാക്കാട് ,രാജകുമാരി ,കട്ടപ്പന തുടങ്ങിയ പ്രദേശങ്ങളിലെ ഏലത്തോട്ട തൊഴിലാളികളായ ഇവരെ അടിമാലി പൊലീസ് എത്തി തൊഴിലുടമകളുമായി ബന്ധപ്പെട്ട് യാത്രക്കുള്ള ക്രമീകരണങ്ങൾ ചെയ്യുകയായിരുന്നു.