മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 20 മുതൽ 25വരെ നടക്കും. 20ന് പുലർച്ചെ 4ന് ഹരിനാമകീർത്തനം, 5.30ന് ഉഷപൂജ, ഒമ്പതിന് ഗണപതിഹോമം, ഉച്ചകഴിഞ്ഞ് നാലിന് കൊടിക്കൂറ സമർപ്പണം ആർ. സുബാഷ് നിർവഹിക്കും. 4.30ന് കൊടിക്കൂറ സ്വീകരണം, 5ന് ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരിയുടെയും പ്രശാന്ത് കെ. നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ്. 5.45ന് വലിയകാണിക്ക, രാത്രി ഏഴിന് നാട്യാഞ്ജലി. 21ന് പതിവ് ചടങ്ങുകൾക്ക് പുറമേ ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദർശനം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് വെൺകുറിഞ്ഞി എസ്.എൻ.ഡി.പി സ്കൂളിലെ വിദ്യാർത്ഥികളുടെ യോഗ പ്രദർശനം, 8.30ന് സംഗീതാർച്ചന, 9.30ന് വിളക്കിനെഴുന്നെള്ളിപ്പ്. 22ന് പതിവ് ചടങ്ങുകൾ, രാത്രി 7ന് തിരുവാതിരകളി, തുടർന്ന് നാട്യാർച്ചന. 23ന് രാവിലെ 10ന് നെയ്‌വിളക്ക് അർച്ചന, ഉച്ചകഴിഞ്ഞ് 3.30ന് കാഴ്ചശ്രീബലി, രാത്രി ഏഴിന് ഗാനമേള. 24ന് രാവിലെ 10ന് നാരങ്ങാവിളക്ക്, ഉച്ചകഴിഞ്ഞ് 3.30ന് കാഴ്ചശ്രീബലി, അൻപൊലി, നിറപറ സമർപ്പണം. രാത്രി ഏഴിന് നൂപുരധ്വനി, 25ന് ആറാട്ട്. രാവിലെ 7.30ന് ശ്രീഭൂത ബലി, ഉച്ചയ്ക്ക് 12.30ന് ആറാട്ടുസദ്യ, 2.30ന് ആറാട്ടുബലി, തുടർന്ന് ആറാട്ടുപുറപ്പാട്, 5.30ന് ആറാട്ട്, രാത്രി ഏഴിന് താലപ്പൊലി ഘോഷയാത്ര, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 9ന് ഘോഷയാത്രാ സംഗമം, പഞ്ചവാദ്യം. 10ന് ആറാട്ട് എഴുന്നെള്ളിപ്പ്, 10.30ന് കൊടിയിറക്ക്. 11ന് ബാലെ.