തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ. ആർ നാരായണൻ സ്മാരക യൂണിയനിലെ 1394 കീച്ചേരി കുലയട്ടിക്കര ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് എസ്. ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖസെക്രട്ടറി കെ. എൻ. വിശ്വംഭരൻ സ്വാഗതം ആശംസിച്ചു. ശാഖപ്രസിഡന്റ് പി.ഡി മുരളീധരൻ മുഖ്യ പ്രസംഗം നടത്തി.പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ ഗംഭീരം ആക്കുന്നതിനും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിക്കുന്നതിന് എത്തി ചേരുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉജ്വലസ്വീകരണം നൽകുന്നതിനും തീരുമാനിച്ചു. യോഗം യൂണിയൻ വാർഷിക പ്രതിനിധികളെയും തിരഞ്ഞെടുത്തു യോഗത്തിൽ ടി.പി രവീന്ദ്രൻ, എം.കെ. മോഹൻദാസ്, വിജയൻ, ഇ.എൻ. കൃഷ്ണൻകുട്ടി, അല്ലി വാസു, അമ്പിളി, സുജാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.