അടിമാലി: നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് പരിധിയിൽ ചെരിഞ്ഞ കാട്ടാനയുടെകൊമ്പ് നാട്ടുകാരനായ ആദിവാസിയുടെ വീടിന് സമീപം കണ്ടെത്തി. കുളമാൻ കുടി പാട്ടയിടുമ്പ് കമ്പിലൈൻ ഭാഗത്ത് വനമേയല യോടു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിലാണ് ആനയുടെ അസ്ഥികൂടം വനപാലകരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഇതിനെ തുടർന്ന് അസി. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ നിഷ റേച്ചൽ നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ.നായർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്.അസ്ഥികൂടത്തിന് ആറ് മാസം പഴക്കംമുള്ളതായി കണക്കാക്കുന്നു.25 വയസ്സിൽ കൂടുതൽ പ്രായമുണ്ട്. വൈദ്യുത ആഘാതം ഏറ്റെതാകാം എന്ന നിഗമനമാണ് വനപാലകരുടെത്
മൃതദേഹം അഴുകിയതിനാൽ പോസ്റ്റുമോർട്ടം നടത്താൻ കഴിഞ്ഞില്ല. വനമേഖലയോട് ചേർന്നുള്ള കൃഷി ദേഹണ്ഡങ്ങൾ ആന നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ഇതിൽ വളരെ ഉയരത്തിലുള്ള നിന്നിരുന്ന കമുക് പിഴുതിട്ടിട്ടുണ്ട്.ഇത് വൈദ്യുതി ലൈനിൽ തട്ടിയതോടെ വൈദ്യുതാഘാതം ഏറ്റെതാകാം ആന ചെരിയാൻ കാരണം .ആനയുടെ കൊമ്പു കാണായാതയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ 98 സെ.മി. നീളവും 32 സെ.മി. വണ്ണവും ഉള്ള കൊമ്പാണ് കണ്ടെടുത്തത്. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.