kob-gopinadan

വൈക്കം: ഉദയനാപുരം കണിയാംതോട് പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ചു സൈക്കിൾ യാത്രികൻ മരിച്ചു.
വൈക്കം കച്ചേരിത്തറയിൽ ഗോപിനാഥൻ (ഗോപി 72) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. ഉദയനാപുരം ചാത്തൻകുടി ഭാഗത്തെ വീട്ടിൽ നിന്ന് കണിയാംതോടിനു സമാന്തരമായുള്ള വഴിയിലൂടെ സൈക്കിളിൽ വന്ന ഗോപി പ്രധാന നിരത്തിലേയ്ക്കു പ്രവേശിച്ചപ്പോഴാണ് ബസ് ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു.

പമ്പയിൽ നിന്നും ശബരിമല തീർത്ഥാടകരുമായി എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടൻ വൈക്കം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വൈക്കം കോടതിക്കു സമീപത്ത് ജിൽ ജിൽ സോഡ എന്ന പേരിൽ ചെറുകിട സോഡാ നിർമ്മാണ യൂണിറ്റ് നടത്തി വരികയായിരുന്നു ഗോപി. സംസ്‌കാരം ഇന്നു ഉച്ചകഴിഞ്ഞ് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ:അമ്മിണി നേരേ കടവ് വെള്ളാതുരുത്തിൽ കുടുംബാംഗം. മകൻ: രാജേഷ്. മരുമകൾ: സംഗീത. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.