ariivinte-aadhyapadam

വൈക്കം: ചെമ്മനത്തുകര ഗുരുദർശന സത്സംഗത്തിന്റെ ആഭിമുഖ്യത്തിൽ മുനി നാരായണപ്രസാദ് രചിച്ച കുട്ടികളുടെ നാരായണ ഗുരു അറിവിന്റെ ആദ്യ പാഠങ്ങൾ എന്ന പുസ്തകത്തെ ആസ്പദമാക്കി സ്‌കോളർഷിപ്പ് പരീക്ഷ നടത്തി. ചെമ്മനത്തുകര ഗുരുധർമ്മപഠനകേന്ദ്രത്തിൽ പരീക്ഷയോടനുബന്ധിച്ചു നടന്ന സെമിനാർ സത്സംഗംരക്ഷാധികാരി റജി വിഷ്ണു ഭവൻ ഉദ്ഘാടനം ചെയ്തു.കോഓർഡിനേറ്റർ വി.വി.കനകാംബരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വി.വി.വേണു, ശാഖ പ്രസിഡന്റ് ഗോപാൽ, അദ്ധ്യാപകരായ ശോഭന, ബിജിമോൾ, എ.ജി.ഉല്ലാസൻ, രജിത, സൗമ്യ, ശ്രീജിത്ത്, പരമേശ്വരൻ, സത്സംഗം ഭാരവാഹികളായ കാവ്യ മോൾ, അർച്ചന സുധാകരൻ, രാഖി റെജി തുടങ്ങിയവർ പ്രസംഗിച്ചു. എൽ പി മുതൽ ബിരുദതലംവരെ അധ്യയനം നടത്തുന്ന നുറിലധികം വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തു.