fire

ചങ്ങനാശേരി: കുറിച്ചി ഗൗരി ടെക്സ്റ്റൈൽസ് ആൻജ് സ്റ്റിച്ചിംഗ് സ്ഥാപനത്തിൽ തീപിടിത്തം. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം. ഇന്നലെ പുലർച്ചെ 4.30നാണ് സംഭവം. തുണിത്തരങ്ങളും തയ്യൽ മെഷീനുകളും ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു. ചങ്ങനാശേരി ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തിങ്കളാഴ്ച രാത്രി 11ന് ഈ സ്ഥാപനത്തിൽ തീപടർന്നതിനെ തുടർന്ന് ചങ്ങനാശേരി ഫയർഫോഴ്‌സ് എത്തി തീയണച്ചിരുന്നു. പിന്നീട് ഇന്നലെ പുലർച്ചെ വീണ്ടും തീപടരുകയായിരുന്നുവെന്ന് ഫയർ സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ് പറഞ്ഞു.