sapthaham-jpg

വൈക്കം: കുലശേഖരമംഗലം ധന്വന്തരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് തടക്കം കുറിച്ച് കൊണ്ട് യജ്ഞ വേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷണ വിഗ്രഹം ചാത്തനാട്ട് ക്ഷേത്രസന്നിദിയിൽ നിന്ന് പൂത്താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊണ്ടുവന്നു. ക്ഷേത്രം മേൽശാന്തി യദുകൃഷ്ണൻ ഭദ്രദീപ പ്രകാശനവും യജ്ഞാചാര്യൻ തിരുവെങ്കിടുരം ഹരികുമാർ വിഗ്രഹ പ്രതിഷ്ഠയും നിർവ്വഹിച്ചു. ബ്രഹ്മശ്രീ തിരുവെങ്കിടപുരം ഹരികുമാർ, യദുകൃഷ്ണൻ, അഖിൽ നമ്പൂതിരി, വരിഞ്ഞം ശുഭാങ്കതൻ, ഏഴാംകുളം സുരേഷ് ,കറവൂർ സുഗതൻ എന്നിവർ ചടങ്ങുകൾക്ക് സഹകാർമിഹത്വം വഹിച്ചു. ക്ഷേത്ര പ്രസി.ആർ മോഹനൻ പിള്ള, രക്ഷാദികാരി വി.കെ രാജപ്പൻ പിള്ള, എൻ. ആർ ശശിധരൻ പിള്ള, ടി.ആർ ഗിരിജ, ബേബി ഗിരിജ, ഓമന ബിജുകുമാർ, പി.ആർ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.