 ബി.ഡി.ജെ.എസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി

കോട്ടയം: ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് പാർട്ടിക്കെതിരേ കുപ്രചരണം നടത്തുന്ന സുഭാഷ് വാസു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. മണ്ഡലം സെക്രട്ടറി എം.ജെ. അജയൻ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം.എം. റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി അറയ്ക്കൽ, ജില്ലാ സെക്രട്ടറിമാരായ കെ. പി. സന്തോഷ് ,രാജു കാലായിൽ, മണ്ഡലം ഭാരവാഹികളായാ എം.കെ. പൊന്നപ്പൻ, സജി കുന്നേൽ , ബാലാകൃഷ്ണൻ, എം.എസ് .സുമോദ് , സി.പി.മനോഹരൻ , പ്രകാശ് ലാൽ, സുനിൽ വള്ളപ്പുര, ജിജിമോൻ ഇല്ലിച്ചിറ, റ്റി.കെ ദേവദാസ് , പി. വി. സാന്റപ്പൻ, പി.കെ ചന്ദ്രഭാനു , ശശിധരൻ കാഞ്ഞിരം , അജിമോൻ, പി.പി.വേലപ്പൻ, എ ജി.ചന്ദ്രൻ, ഷാജി മാന്നാനം ,സാബു വല്യാട് ,കുഞ്ഞുമോൻ ആർപ്പുക്കര, കൃഷ്ണമ്മ പ്രകാശ് , ഇന്ദിരാ രാജപ്പൻ, ഹേമാപ്രസാദ്, ബിനിലാ ബാബു ,രാജമ്മ നാരായൺ എന്നിവർ സംസാരിച്ചു.

 ബി.ഡി.ജെ.എസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി


പുതുപ്പള്ളി : ഒപ്പം നിന്ന് സ്ഥാനമാനങ്ങൾ സ്വന്തമാക്കിയശേഷം പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ബി.ഡി.ജെ.എസ് പുതുപ്പള്ളി നിയോജക മണ്ഡലം കൗൺസിൽ ഐക്യകണ്ഠേന ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രമേയം സെക്രട്ടറി ജിജി സലി അവതരിപ്പിച്ചു.

സംസ്ഥാന ട്രഷറർ എ.ജി. തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ തച്ചിലോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈലജ രവീന്ദ്രൻ, ശശി അമയന്നൂർ, ഷാജി, സരസമ്മ ശശിധരൻ, മനോജ്, ബോബൻ എറികാട്, രാഹുൽ മറ്റക്കര, എബ്രഹാം ജോസഫ്, ഷാജി എസ് എൻ പുരം,
ജയൻ, അനിൽ കുളത്തുങ്കൽ, വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. കൃഷ്ണൻകുട്ടി വാകത്താനം സ്വാഗതവും പറഞ്ഞു.