കോട്ടയം: കടുവാക്കുളം ലിറ്റിൽഫ്ലവർ പള്ളി തിരുനാൾ ഇന്ന് കൊടിയേറും. വൈകിട്ട് 4ന് ജപമാല, പ്രസുദേന്തി വാഴ്ച, 5.15ന് കുർബാന. നാളെ ജപമാല, കുർബാന, നോവേന, ലദീഞ്ഞ്, കലാപരിപാടികൾ, 11ന് വൈകിട്ട് 5 ന് ആഘോഷമായ കുർബാന, 6.30ന് പ്രദക്ഷിണം, 12ന് വൈകിട്ട് 4.30ന് ചങ്ങനാശേരി സഹായമെത്രാൻ തോമസ് തറയിൽ നടത്തുന്ന പ്രസംഗം, 6ന് നാൽക്കവലയിലേക്ക് പ്രദക്ഷിണം, തുടർന്ന് ലദീഞ്ഞ്, സമാപനാശിർവ്വാദം, കൊടിയിറക്ക്, ആകാശവിസ്മയം എന്നിവയാണ് പ്രധാനപരിപാടികൾ.