വൈക്കം : എസ്.എൻ.ഡി.പി യോഗം 133-ാം നമ്പർ ശാഖയിലെ വടയാർ കിഴക്കേക്കര 992ാം നമ്പർ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഭൂതങ്കേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷാർച്ചനയ്ക്ക് ഇന്ന് തിരിതെളിയും. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 10, 11, 12, 13 തീയതികളിലാണ് ലക്ഷാർച്ചന നടക്കുന്നത്. ക്ഷേത്രം തന്ത്റി പാവൂർ രാകേഷ് തന്ത്റികൾ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.ഇന്ന് വൈകിട്ട് 4.30ന് താലപ്പൊലി വരവ്, 6.30ന് ദീപാരാധനയെതുടർന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ലക്ഷാർച്ചനയുടെ ഭദ്റദീപ പ്രകാശനം നിർവഹിക്കും. 11ന് 4.30ന് കലശപൂജ, 7 മുതൽ 8.30 വരെ ലക്ഷാർച്ചന, 9.30 മുതൽ 12 വരെ ലക്ഷാർച്ചന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 5ന് ലക്ഷാർച്ചന, താലപ്പൊലിവരവ്, 7.30ന് നൃത്തനൃത്ത്യങ്ങൾ. 12ന് 7 മുതൽ 8.30 വരെ ലക്ഷാർച്ചന, 9.30 മുതൽ 12 വരെ ലക്ഷാർച്ചന, പ്രഭാഷണം തുടർന്ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 5ന് ലക്ഷാർച്ചന, ദേശതാലപ്പൊലിവരവ് തുടർന്ന് ദീപാരാധന, 7.30ന് ഭജൻസ്. 13ന് 7 മുതൽ 8.30 വരെ ലക്ഷാർച്ചന, 9.30 മുതൽ 12 വരെ ലക്ഷാർച്ചന, 12ന് പ്രഭാഷണം, തുടർന്ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 5ന് ലക്ഷാർച്ചന, ദേശതാലപ്പൊലിവരവ്, തുടർന്ന് ദീപാരാധന, 7.30ന് ഭജൻസ്.