ഇടമറ്റം: പുത്തൻശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 13 മുതൽ 15 വരെ ആഘോഷിക്കും. തന്ത്രി മുണ്ടക്കൊടി വിഷ്ണുനമ്പൂതിരി, മേൽശാന്തി കുന്നത്ത് നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 13 നും 14 നും രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് 6.30ന് നാമജപം, ഭജന, 7ന് സന്ധ്യാമേളം, 7.30ന് സോപാനത്തിങ്കൽ എതിരേൽപ് പൂജ, 8 ന് കളമെഴുത്ത് പാട്ട്. 15ന് മകരവിളക്കു ദിവസം രാവിലെ 5ന് നെയ്യഭിഷേകം, 6ന് ഗണപതിഹോമം, 7.30ന് പുരാണപാരായണം, 10ന് ശ്രീബലി എഴുന്നള്ളത്ത്, സ്‌പെഷ്യൽ പഞ്ചാരിമേളം, നെൽപ്പറ, ഉച്ചയ്ക്ക് 12ന് നവകാഭിഷേകം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.30ന് മകരസംക്രമ ദീപാരാധന, ദീപക്കാഴ്ച, 7ന് ഭജന, 9ന് കൊട്ടാരക്കര ശ്രീഭദ്രായുടെ സിനി വിഷ്യൽ ഡിജിറ്റൽ ട്രാമാ ഭീമസേനൻ, 11.30ന് പള്ളിനായാട്ട്, നായാട്ടുവിളി, 12ന് എതിരേൽപ്, കളംപാട്ട്.