വൈക്കം : എസ്. എൻ. ഡി. പി. യോഗം 678-ാം നമ്പർ പള്ളിപ്രത്തുശ്ശേരി ശാഖാ യോഗത്തിലെ പഴുതുവള്ളിൽ ശ്രീ ഭഗവതീ ക്ഷേത്രത്തിലെ മകര സംക്രമ മഹോത്സവം ഇന്ന് തുടങ്ങും. ഇന്ന് 4.30ന് ജലശായ വരവേൽപ്പ്, 6.20നും 6.40നും മദ്ധ്യേ പള്ളിവാളെ കാപ്പുകെട്ട്, 7 മുതൽ താലപ്പൊലി വരവ്, തുടർന്ന് അന്നദാനം, 7.30ന് വിളക്കിനെഴുന്നള്ളിപ്പ്, വയലിൻ ഫ്യൂഷൻ, വെളുപ്പിന് ഭഗവതിപാട്ട്. 11ന് 1ന് അന്നദാനം, 7 മുതൽ താലപ്പൊലി വരവ്, 7.30ന് വിളക്കിനെഴുന്നള്ളിപ്പ്, തിരവാതിര, വെളുപ്പിന് 5ന് ഭഗവതിപാട്ട്, 12ന് 10ന് സർപ്പംപാട്ട്, തുടർന്ന് 1 ന് അന്നദാനം, വൈകിട്ട് 5ന് സർപ്പംപാട്ട്, മുതൽ താലപ്പൊലിവരവ്, 8ന് ഗുരുദേവകൃതികളുടെ ദൃശ്യാവിഷ്ക്കാരം, വെളുപ്പിന് 5ന് സർപ്പംപാട്ട്, 6ന് ഭഗവതിപാട്ട്. 13ന് 11ന് യക്ഷി - ഗന്ധർവൻ പാട്ട്, തുടർന്ന് 1ന് അന്നദാനം, 3ന് യക്ഷി - ഗന്ധർവ്വൻ പാട്ട്, 7 മുതൽ താലപ്പൊലിവരവ്, 9ന് ആലപ്പി തീയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം കപ്പിത്താൻ, വെളുപ്പിന് 5ന് ഭഗവതിക്ക് കളമെഴുത്ത് പാട്ട്. 14ന് 1ന് അന്നദാനം, വൈകിട്ട് 5ന് ദേശതാലപ്പൊലി പുറപ്പാട്, 6 മുതൽ ദേശതാലപ്പൊലി, 7.30ന് നൃത്തസന്ധ്യ, അന്നദാനം, വെളുപ്പിന് ഭഗവതിക്ക് കളമെഴുത്ത് പാട്ട്. 15ന് മകരസംക്രമമഹോത്സവം. 11ന് വിശേഷാൽ അഭിഷേകം, തിരുവാഭരണം ചാർത്തൽ, തിരിപിടുത്തം, വലിയകാണിക്ക.9.30ന് കൊച്ചിൻ കൈരളി അവതരിപ്പിക്കുന്ന ഗാനമേള, ഗരുഡൻതൂക്കം, വെളുപ്പിന് ഭഗവതിക്ക് കളമെഴുത്ത് പാട്ട്. 16ന് ഉച്ചയ്ക്ക് 12ന് വടക്കുപുറത്ത് വലിയ ഗുരുതി, അന്നദാനം. ഏഴാംപൂജ 22ന് രാവിലെ 8ന് പുഴുക്കുവഴിപാട്, ഉച്ചയ്ക്ക് 12ന് അന്നദാനം, 7 മുതൽ താലപ്പൊലി.