വൈക്കം : ചെമ്പിൽ തൈലം പറമ്പിൽ അനന്തപത്മനാഭൻ വലിയരയന്റെ 209-ാം ചരമദിനാചരണം 12ന് വൈകിട്ട് 4ന് വൈക്കം വ്യാപാരഭവൻ ഹാളിൽ നടക്കും. ബാലരാമവർമ്മ മഹാരാജാവിന്റെ നാവികസേനയുടെ പടത്തലവനായിരുന്നു ചെമ്പിൽ തൈലം പറമ്പിൽ അനന്തപത്മനാഭൻ വലിയരയൻ. ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം നിരവധി തവണ പട നയിച്ചിരുന്നു. വ്യവസായ പ്രമുഖ, നർത്തകി ചിത്രാ സുകുമാരൻ ഉദ്ഘാടനം ചെയ്യും. ചെമ്പിൽ വലിയരയൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.പി.എസ്.നന്ദനൻ അദ്ധ്യക്ഷത വഹിക്കും. വൈക്കം നഗരസഭ ചെയർമാൻ പി.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തും.