ചങ്ങനാശേരി: നിർത്തിയിട്ടിരുന്ന ട്രെയിലറിനു പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന വീട്ടമ്മ മരിച്ചു. റാന്നി ഐത്തല മൂഴിപ്പെരുമേട്ട് മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (72) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11ന് എം.സി റോഡിൽ പാലാത്രച്ചിറയ്ക്കു സമീപമാണ് സംഭവം. മേരിക്കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൻ ഏബ്രഹാം, ഏബ്രഹാമിന്റെ ഭാര്യ ലിന്റു, മക്കളായ ഹാനൻ, ഹാനോക്ക് എന്നിവർക്കൊപ്പം ലിന്റുവിന്റെ കുറിച്ചിയിലുള്ള വീട്ടിലേയ്ക്കു പോകുമ്പോഴാണ് അപകടം. ഏബ്രഹാമാണ് കാർ ഓടിച്ചിരുന്നത്. മേരിക്കുട്ടി കുറിച്ചി കുന്നേൽ കുടുംബാംഗമാണ്. മറ്റു മക്കൾ: ജൂലി, ജൂബി, ജൂമോൻ. മറ്റു മരുമക്കൾ: സാജൻ, ജിനു, സാജൻ. സംസ്കാരം നാളെ വൈകുന്നേരം നാലിന് ഐത്തല സെന്റ് കുര്യാക്കോസ് ക്നാനായ പള്ളിയിൽ.