mg-university
MG university

ചോദ്യബാങ്ക്

ആറാം സെമസ്റ്റർ ബിരുദത്തിന്റെയും രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെയും ക്വസ്റ്റ്യൻ ബാങ്ക് തയാറാക്കാൻ യു.ജി., പി.ജി. ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാന്മാരുടെ യോഗം തീരുമാനിച്ചു. 30നകം യു.ജി. ആറാം സെമസ്റ്റർ പരീക്ഷയുടെയും ഫെബ്രുവരി 15നകം പി.ജി. രണ്ടാം സെമസ്റ്റർ പരീക്ഷയുടെയും ക്വസ്റ്റ്യൻ ബാങ്ക് തയാറാക്കും. മാർച്ചിൽ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

പി.എച്ച്ഡി പ്ലെയ്‌സ്‌മെന്റ്

ബ്രിട്ടീഷ് കൗൺസിലും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി ഏർപ്പെടുത്തിയ ന്യൂട്ടൺഭാഭ പി.എച്ച്ഡി. പ്ലെയ്‌സ്‌മെന്റ് പ്രോഗ്രാമിലേക്ക് ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിലെ ഗവേഷക വിദ്യാർത്ഥി അവിനാശ് ആർ. പൈ തിരഞ്ഞെടുക്കപ്പെട്ടു.

പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്

അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് രാവിലെ 10.30ന് സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടക്കും.