പാലാ: കൊണ്ടാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാത്രി 8 ന് തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും. തുടർന്ന് വെടിക്കെട്ട്, ശ്രീഭൂതബലി, ഭക്തിഗാനാഞ്ജലി, പ്രസാദമൂട്ട്. 11ന് രാവിലെ 8.30ന് ശനിദോഷ നിവാരണ പൂജ, 10ന് ഉത്സവബലി, 1ന് പ്രസാദമൂട്ട്. രാത്രി 8.30ന് നൃത്തം.12ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദർശനം. വൈകിട്ട് 5ന് കാഴ്ചശ്രീബലി. രാത്രി 7ന് നൃത്ത മഞ്ജരി, 9ന് വിളക്ക്. 13ന് രാത്രി 7ന് കളമെഴുത്തുംപാട്ടും 7.30 ന് മ്യൂസിക്കൽ നൈറ്റ്.
14ന് പള്ളിവേട്ട ഉത്സവം. വൈകിട്ട് 6.30ന് തിരുമുമ്പിൽ സേവ. 8ന് നൃത്താർച്ചന.11ന് പള്ളിവേട്ട വിളക്ക്.15ന് ആറാട്ടുത്സവം. 1ന് ആറാട്ടു സദ്യ. 4ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 6ന് എതിരേൽപ്പ്. രാത്രി കളമെഴുത്തും പാട്ടും, ശ്രീഭൂതബലിയും.