ചങ്ങനാശേരി : പൗരത്വ നിയമ ഭേദഗതിക്കെതിരെ പുരോഗമന കലാ സാഹിത്യസംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ദേശീയതയും പൗരത്വവും എന്ന വിഷയത്തിൽ ജനകീയ സദസ്സ് നടന്നു. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മറ്റി അംഗം ഡോ. എം. എ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.കലാ സാഹിത്യ സംഘം ഏരിയ പ്രസിഡന്റ് ഡോ. പി. കെ പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. കലാ സാഹിത്യ സംഘം ഏരിയാ സെക്രട്ടറി അഡ്വ. പി. എ നസീർ സ്വാഗതം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം പ്രൊഫ. ജെയിംസ് മണിമല, ജില്ലാ കമ്മറ്റിയംഗം ടി. എസ് നിസ്താർ എന്നിവർ പങ്കെടുത്തു.