ചങ്ങനാശേരി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ 29-ാമത് ജില്ലാ സമ്മേളനം 11 ,12 തീയതികളിൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.11 ന് 10ന് സി.ഐ.ടി.യു അഖിലേന്ത്യ കൗൺസിൽ അംഗം വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.എൻ അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് 12 ന് പ്രതിനിധി സമ്മേളനത്തിൽ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് എൽ. ബിന്ദു രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ വിജയകുമാർ അനുശോചന പ്രമേയവും അവതരിപ്പിക്കും. രണ്ടിന് ചർച്ച. വൈകുന്നേരം നാലിന് അദ്ധ്യാപക പ്രകടനം. അഞ്ചിന് നടക്കുന്ന പൊതു സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി.ബി കുരുവിള, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.വി അനീഷ് ലാൽ, ബി.ശ്രീകുമാർ, വി.കെ ഷിബു, അനിത ബി നായർ എന്നിവർ സംസാരിക്കും.രണ്ടിന് ചർച്ച, മറുപടി. തുടർന്ന് കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ബിറ്റു പി. ജേക്കബ് പ്രമേയം അവതരിപ്പിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ഇ.ആർ നടേശൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി.ബി കുരുവിള വരണാധികാരിയായിരിക്കും. ജനറൽ കൺവീനർ ബിനു എബ്രഹാം നന്ദി പറയും.