കോട്ടയം: സി.എം.എസ് കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മലയാളോത്സവം' മാമാങ്കം' കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. മലയാളവിഭാഗം അദ്ധ്യക്ഷ മിനിമറിയം സഖറിയ, ഡോ. സരിത സാം എന്നിവർ പ്രസംഗിച്ചു. മലയാളോത്സവം നാളെ സമാപിക്കും. ഇന്നു രാവിലെ രാവിലെ 9.30 മുതൽ വിവിധ മത്സരങ്ങൾ അരങ്ങേറും. രാവിലെ 10ന് സംവാദം, കവിതാരചനയും അവതരണവും, 11ന് കലാസാഹിത്യ വിഷയാവതരണം രണ്ടിനു നാടൻ പാട്ട് വൈകുന്നേരം 3.30ന് തെരുവു നാടകം എന്നിങ്ങനെ മത്സരങ്ങൾ അരങ്ങേറും. നാളെ രാവിലെ 10 മുതൽ സി.എം.എസ് കോളജ് മലയാളവിഭാഗം അവതരിപ്പിക്കുന്ന കലാപാരിപാടികൾ. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ പ്രഭാഷണവും തുടർന്ന് ഡോ: ബിന്ദു പാഴൂർ അവതരിപ്പിക്കുന്ന മുടിയേറ്റും നടക്കും.