nattelpalli-jpg

വൈക്കം: വൈക്കം ടൗൺ നടേൽപള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് വ്യാഴാഴ്ച വൈകിട്ട് ബിഷപ്പ് മാർ എഫ്രേം നരികുളം കൊടിയേറ്റി. വികാരി ഫാ. ബെന്നി പാറേക്കാട്ടിൽ, ഫാ. ആൽബിൻ പാറേക്കാട്ടിൽ എന്നിവർ സഹകാർമ്മികരായി. കൊടിയേറ്റിനു മുമ്പായി മുൻ വികാരിമാരുടെ നേതൃത്വത്തിൽ സമൂഹബലിയും, നൊവേനയും നടത്തി. ഫാ.ജോസ് ഓടനാട്, ഫാ.പോൾ കല്ലൂക്കാരൻ, ഫാ. സെബാസ്റ്റ്യൻ കളത്തിൽ, ഫാ.സേവ്യർ ആവള്ളി, ഫാ. ജെയിംസ് തുരുത്തിക്കര, ഫാ. ആൽബിൻ പാറേക്കാട്ടിൽ എന്നിവർ പങ്കെടുത്തു. വെൽഫെയർ സെന്ററിൽ നടക്കുന്നവേസ്പര ചടങ്ങുകൾക്ക്‌ശേഷം വൈകിട്ട് 7.30 ന് പട്ടണപ്രദക്ഷിണം നടക്കും. ഞായറാഴ്ച തിരുനാൾ ആഘോഷിക്കും. വൈകിട്ട് 5 ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. മാത്യു കരീത്തറ മുഖ്യകാർമ്മികനാകും. ബിഷപ്പ് മാർ ആന്റണി കരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് പള്ളിയുടെ ചുറ്റുമേഖലകൾകേന്ദ്രീകരിച്ച് പ്രദക്ഷിണം പുറപ്പെടും.