വൈക്കം: നിരോധിത പുകയില ഉൽപന്നം വീട്ടിൽ സൂക്ഷിച്ച് വിറ്റു വന്ന മദ്ധ്യവയസ്‌കനെ എക്‌സൈസ് പിടികൂടി. വൈക്കം വല്ലകം ചാലപ്പറമ്പ് തമ്പിത്തറയിൽ സലിം കുമാറിനെയാണ് (45) ഇന്നലെ രാവിലെ വൈക്കം എക്‌സൈസ് ഇൻസ്‌പെക്ടർ റോയി ജയിംസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് 1000 ത്തോളം പായ്ക്കറ്റ് ഹാൻസും പിടിച്ചെടുത്തു.കഴിഞ്ഞ നാലിന് എക്‌സൈസിന്റെ പട്രോളിംഗിനിടയിൽ വഴിയോരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞ് ഇയാൾ ഓടി മറഞ്ഞിരുന്നു. അന്ന് എക്‌സൈസ് ഇയാളുടെ വീട് പരിശോധിച്ചപ്പോൾ 800 പായ്ക്കറ്റോളം ഹാൻസ് കണ്ടെത്തിയിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം സലിംകുമാറിനെ കോടതിയിൽ ഹാജരാക്കി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.ജെ. അനൂപ്, ഹരിഹരൻ പോറ്റി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.എം.ജോഷി, സിവിൽ എക്‌സൈസ് ഓഫീസർ രതീഷ് കുമാർ, ഹരികൃഷ്ണൻ, വേണുഗോപാൽ, എക്‌സൈസ് ഡ്രൈവർലി ജേഷ്,വുമൺ സിവിൽ എക്‌സൈസ് ഓഫീസർ അശ്വതിപരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.