thiruvathira-jpg

വൈക്കം: വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ ഒൻപതാമത് വാർഷികവും തിരുവാതിര സംഗീതോത്സവവും ഇന്ന് സമാപിക്കും. രാവിലെ 6 ന് ആർദ്രാ ദർശനം, ശിവസ്തുതി, മംഗളവാദ്യം വൈക്കത്തപ്പൻ സംഗീത സേവാ സംഘം അവതരിപ്പിക്കൂന്ന പഞ്ചരത്‌ന കീർത്തനാലാപനം തുടർന്ന് സംഗീതാരാധന വൈകിട്ട് 5.30 ന് വൈക്കം. യോഗക്ഷേമ സഭ വനിത വിഭാഗം അവതരിപ്പിക്കുന്ന തിരുവാതിര, 6.30ന് സംഗീത സേവാ സംഘത്തിന്റെ ശീർഷക ഗാനം എഴുതിയ വൈക്കം ദേവാനന്ദിനെ വൈക്കം മേൽശാന്തി ആദരിക്കും. തുടർന്ന് ചെന്നൈ സന്ദീപ് നാരായണൻ ആവതരിപ്പിക്കുന്ന സംഗീത സദസ്.