കോട്ടയം : ബസ് യാത്രക്കാരിയായ അദ്ധ്യാപികയുടെ സ്വർണമാല മോഷണം പോയി. കുണ്ടറ ചരുവിള പുത്തൻവീട്ടിൽ ഓമനയുടെ രണ്ടര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. കൊട്ടാരക്കരയിൽ നിന്ന് കോട്ടയത്തിനു ള്ള കെ.എസ്.ആർ.ടി.സി.ബസിൽ യാത്ര ചെയ്ത ഇവർ പന്തളത്ത് ഇറങ്ങിയപ്പോഴാണ് കഴുത്തിൽ കിടന്നമാല നഷ്ടപ്പെട്ടതറിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ 9.30നായിരുന്നു സംഭവം. തുമ്പമൺ സ്കൂളിലെ അദ്ധ്യാപികയാണ്. പന്തളം പൊലീസ് കേസെടുത്തു.