കോട്ടയം: ജില്ലയിലെ സംസ്ഥാന പാതകളിൽ അപകടങ്ങൾ 2018 നെ അപേക്ഷിച്ച് പോയ വർഷം പത്തു ശതമാനം വർദ്ധിച്ചതായി മോട്ടോർ വാഹന വകുപ്പ് . അതേസമയം ദേശീയ പാതയിലെ അപകടങ്ങളിൽ 10.2 ശതമാനവും മറ്റു പാതകളിലെ അപകടങ്ങൾ നാലു ശതമാനവും കുറഞ്ഞു. സംസ്ഥാന റോഡുകളുടെ നിലവാരം ഉയർന്നതോടെ വാഹനങ്ങളുടെ വേഗം കൂടിയതാണ് അപകടങ്ങൾക്കു കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
കൊല്ലം -തേനി നാഷണൽ ഹൈവേ 220 മാത്രമാണ് കോട്ടയത്തു കൂടി കടന്നു പോകുന്നത്. ഇതിൽ 2018 ലുണ്ടായത് 226 അപകടങ്ങളാണ്. 2019 ൽ 203 ആയി കുറഞ്ഞു. അൻപത് കിലോമീറ്ററിൽ താഴെ മാത്രമാണ് ഈ ദേശീയ പാത കോട്ടയത്തുകൂടി കടന്നു പോകുന്നത്.
അപകടങ്ങൾ
2018 2019
സംസ്ഥാന പാതകൾ 726 799
ഇതര റോഡുകൾ 1708 1640
.