കോട്ടയം: പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ വിമർശിക്കുന്നത് ബി.ജെ.പി.യുടെ കൈയടി വാങ്ങാനാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരത്വം ഉയർത്തി പിടിച്ചുകൊണ്ടുള്ള എക്കാലത്തെയും നിലപാട് തന്നെയാണ് കോൺഗ്രസിന് പൗരത്വ വിഷയത്തിൽ ഉള്ളത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ പാരമ്പര്യവും ആത്മാർത്ഥതയും ചോദ്യം ചെയ്യുവാനുള്ള യാതൊരു യോഗ്യതയും മുഖ്യമന്ത്രിക്കില്ല സി.പി എമ്മിന്റെ എക്കാലത്തെയും ന്യൂനപക്ഷ സ്നേഹം കാപട്യമാണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, കുര്യൻ ജോയി, ടോമി കല്ലാനി, പി.എസ്.രഘുറാം, ജി.രതികുമാർ, അഡ്വ.ടി.ജോസഫ്, രാധാ വി.നായർ, എൻ.എം. താഹ, ജി.ഗോപകുമാർ, എ.കെ.ചന്ദ്രമോഹൻ, ബിജു പുന്നത്താനം, മോഹൻ കെ.നായർ, ജയ് ജോൺ പേരയിൽ, ശോഭാ സലിമോൻ എന്നിവർ പ്രസംഗിച്ചു.