tour

കോട്ടയം : മീനച്ചിലാറിന്റെ തീരത്ത് ആറുമാനൂരിൽ ആരംഭിച്ച ചെത്തികുളം ടൂറിസം പദ്ധതിയും മൂഴിക്കൽതോടും നാളെ 3.30ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. 1.27 കോടി രൂപയാണ് പദ്ധതിയ്‌ക്കായി ഇതുവരെ ചെലവഴിച്ചിരിക്കുന്നത്. ഇതിൽ 1.11 കോടി രൂപ ഉമ്മൻചാണ്ടി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് ചെലവഴിച്ചിരിക്കുന്നത്. പത്തു ലക്ഷം രൂപ ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി അനുവദിച്ചതാണ്. ആറു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിലും അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി മിനിപാർക്ക്, ശലഭോദ്യാനം, അസുലഭ സസ്യ പ്രദർശനം, ബോട്ടിംഗ്, ചൂണ്ട ഇടൽ എന്നീ വിനോദപദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. മടക്കൽതോട്, മൂഴിക്കൽ തോട് എന്നിവിടങ്ങളിൽ പലം ഉയരുകയും നടപ്പാത വീതി കൂട്ടി വാഹന ഗതാഗത യോഗ്യമാക്കുകയും ചെയ്തതോടെ കോട്ടയത്തു നിന്നും തിരുവഞ്ചൂർ ,നീറിക്കാട് , ആറുമാനൂർ, പുന്നത്തറ, കിടങ്ങൂർ വഴി വിവിധ സ്ഥലങ്ങളിലേക്ക് മീനച്ചിലാറിന്റെ തീരത്തുകൂടി പുതിയ തീരദേശ റോഡ് രൂപം കൊണ്ടതായി പദ്ധതി കൺവീനർ ജോയി കൊറ്റത്തിൽ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് , ലിസമ്മ ബേബി, ജോയിസ് കൊറ്റത്തിൽ, ബിനോയ് മാത്യു,ജോസഫ് ചാമക്കാല തുടങ്ങിയവർ പ്രസംഗിക്കും.