വെച്ചൂർ: എസ്.എൻ.ഡി.പി യോഗം അച്ചിനകം 601 ാം സി.കേശവൻ മെമ്മോറിയൽ ശാഖയിലെ ശ്രീനാരായണ ശരവണ ഭവ ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് പുലർച്ചെ അഞ്ചിനു പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, മഹാഗണപതി ഹോമം, തുടർന്ന് ഉഷപൂജ, ബിംബശുദ്ധി, തുടർന്ന് കലശപൂജയും, അഭിഷേകവും, 8.30 ന് ശ്രീബലി,10.30 ഭാഗവത പാരായണം, 11.30 ഉച്ചപൂജ. വൈകിട്ട് നാലിന് കാഴ്‌ച ശ്രീബലി, 6.30 ദീപാരാധന, 7.15 ന് താലപ്പൊലി വരവ്, 7.30 അത്താഴപൂജ, പുഷ്പാഭിഷേകം, 7.45 ന് വിദ്യാഭ്യാസ അവാർഡ് വിതരണം, എട്ടിന് നാട്ടുപാട്ട് കളിയാട്ടം അവതരണം. രാത്രി പത്തിന് വിളക്കിനെഴുന്നുള്ളിപ്പ്. നാളെ പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, മഹാഗണപതി ഹോമം, 6.30 ന് ഉഷപൂജ, പഞ്ചവിംശതി കലശപൂജ, 8 ന് ശ്രീബലി, 9.30 ഗുരുദേവകൃതികളുടെ പാരായണം, 10.45 ന് കാവടി വരവ്, 11 ന് കാവടി അഭിഷേകം, പഞ്ചവിംശതി കലശാഭിഷേകം, വിശേഷാൽ പൂജ തുടർന്ന് പുയം തൊഴൽ, പൂയാർച്ചന 12 ന് ഉച്ച പൂജ, വൈകിട്ട് മൂന്നിന് അക്ഷരശ്ലോക സദസ് അവതരണം ആശാൻ കലാവേദി വെച്ചൂർ, വൈകിട്ട് നാലിന് കാഴ്‌ചശ്രീബലി, വൈകിട്ട് ഏഴിന് ദീപാരാധന, വിശേഷാൽ ശ്രീ ചക്രപൂജ, 7.30 അത്താഴപൂജ, തുടർന്ന് ദൈവദശകം, തുടർന്ന് നൃത്തനൃത്യങ്ങൾ അവതരണം ചിലങ്ക നൃത്തകലാലയം അച്ചിനകം, തുടർന്ന് ഭരതനാട്യം, 9.30 ന് മഹാകാണിക്ക.