thunisanji

നെടുംകുന്നം : നെടുംകുന്നം ഗ്രാമ പഞ്ചായത്ത് 14ാം വാർഡിൽ മൈത്രി കുടുംബശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തുണി സഞ്ചി വിതരണ കാമ്പയിൻ വാർഡ് മെമ്പർ ജോസഫ് ദേവസ്യ ഉദ്ഘാടനം ചെയ്തു. ശ്യാമളസുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വസുമതി അർജുൻ, സോജമ്മ സഖറിയ, മിനി ശശിമോൻ, എൽസി ജോസഫ്, ലീലാമ്മ വി.സി, ആലീസ് തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. ബോധവത്കരണത്തിന്റെ ഭാഗമായി ലഘുലേഖകളും വിതരണം ചെയ്തു.