വൈക്കം: വോയിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ദക്ഷിണാമൂർത്തി സംഗീതോത്സവം ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ആരംഭിക്കും. രാവിലെ 8ന് വൈക്കം ക്ഷേത്രത്തിലെ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി എന്നിവർ ചേർന്ന് ദീപം തെളിക്കും.
രാവിലെ 7 ന് വൈക്കം ക്ഷേത്ര കലാപീഠം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, തുടർന്ന് വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവർ അവതരിപ്പിക്കുന്ന മംഗളവാദ്യം 9.30 ന് സംഗീതാരാധന വൈകിട്ട് 6.30ന് കെ ജെ ദിലിപ്, സംഗീത ദിലിപ് എന്നിവർ അവതരിപ്പികുന്ന വയലിൻ ഡ്യൂയറ്റ്, 12 ന് രാവിലെ 9 ന് കുമാര കേരളവർമ്മ, മാവേലിക്കര പി. സുബ്രമ്മണ്യം, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി,വൈക്കം ബി. രാജമ്മാൾ, അമ്പലപ്പുഴ തുളസി, മാതംഗി സത്യമൂർത്തി, വൈക്കം ജയചന്ദ്രൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന പഞ്ചരത്‌ന കീർത്തനാപാനം, തുടർന്ന് സംഗീതാർച്ചന. വൈകിട്ട് 7നാണ് പുരസ്‌കാര സമർപ്പണ ചടങ്ങ്. മലയാള സിനിമ നാടക സീരിയൽ എന്നിവയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് ഈ വർഷത്തെ ദക്ഷിണാമൂർത്തി സംഗീത സുമേരു പുരസ്‌കാരം ആലപ്പി രംഗനാഥിനും ചലചിത്രമേഖലക്ക് നൽകിയ സംഭാവനയ്ക്ക് ദക്ഷിണാമൂർത്തി ഗാനേന്ദുചൂഢ പുരസ്‌കാരം ഉണ്ണി മേനോനുമാണ് നൽകുക. 25001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. പിന്നണി ഗായകൻമാരായ മധു ബാലകൃഷ്ണൻ, വി. ദേവാനന്ദ്, ബി.ഹരികൃഷ്ണൻ, വോയ്‌സ് ഫൗണ്ടേഷൻ ഭാരവാഹികളായ ടി.എസ് ഉദയൻ, എ. എസ്. മനോജ്, ദീപു കാലാക്കൽ, സംഗീതോത്സവ ഭാരവാഹികളായ വൈക്കം ജയചന്ദ്രൻ,ഈശ്വരയ്യർ, കെ എസ് വിനോദ് എന്നിവർ പങ്കെടുക്കും. വി. ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ ഭക്തിഗാനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, ദേവാനന്ദ് തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനാജ്ഞലി നടക്കും.