deepalakshmi
ദീപലക്ഷ്മി (24)

അടിമാലി: സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചതായി പരാതി.ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സൂര്യനെല്ലി മില്ലേനിയം കോളനി സ്വദേശിനി ദീപലക്ഷ്മി (24)യെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് ദീപലക്ഷമിയുടെ ഇടതുകൈയ്യിലെ പെരുവിരൽ അറ്റു.കൈതണ്ടക്കും കൈപ്പത്തിക്കും വെട്ടേറ്റിട്ടുണ്ട്.തന്നെ ആക്രമിച്ച ശേഷം ഭർത്താവ് രക്ഷപ്പെട്ടതായി ദീപലക്ഷമി പറഞ്ഞു.ആക്രമണ സമയത്ത് ദീപലക്ഷമിയും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.ശാന്തമ്പാറ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.കഴിഞ്ഞ ഒരു മാസമായി ഭർത്താവ് വീട്ടിൽ നിന്നും പിണങ്ങി കഴിയുകയായിരുന്നെന്നും കുട്ടികളെ കാണാനായി ഭർത്താവ് ഇടക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നെന്നും ദീപലക്ഷമി പറഞ്ഞു.വ്യാഴാഴ്ച്ച രാത്രിയിൽ താനും അയൽവാസികളുമായി സംസാരിച്ച് നിൽക്കവെ വീട്ടിലെത്തിയ ഭർത്താവ് പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നെന്ന് യുവതി പറയുന്നു.