
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ മൂന്നുദിവസമായി നടന്നു വന്നിരുന്ന വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ ഒൻപതാമത് വാർഷികവും തിരുവാതിര സംഗീതോത്സവവും സമാപിച്ചു. സമാപന ദിവസം വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നിരവധി കലാകാരൻമാർ പങ്കെടുത്ത പഞ്ചരത്‌ന കീർത്തനാലാപനം, സംഗീതാരാധന, വൈക്കം .യോഗക്ഷേമ സഭ വനിത വിഭാഗം അവതരിപ്പിച്ച തിരുവാതിര എന്നിവ നടന്നു. സംഗീത സേവാ സംഘത്തിന്റെ ശീർഷക ഗാനം എഴുതിയ ചലച്ചിത്ര പിന്നണി ഗായകൻ ദേവാനന്ദിനെ വൈക്കം മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി ആദരിച്ചു.വൈക്കം മഹാദേവ ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ നടന്ന വാർഷികാഘോഷത്തിൽ വിവിധ ജില്ലകളിൽ നിന്നും എഴുപതിലധികം കലാകാരൻമാർ സംഗീതാരാധന നടത്തി.