വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന രുഗ്മിണീസ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി. ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്രത്തിൽ മേൽശാന്തി സുധീഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പൂജകൾ നടത്തിയ ശേഷം പുറപ്പെട്ട ഘോഷയാത്രയ്ക്ക് വനിതാ വിഭാഗം പ്രസിഡന്റ് ഗീത മനോന്മണി, സെക്രട്ടറി പത്മ കരുണാകരൻ, ട്രഷറർ ഉഷ ബാബു, ക്ഷേത്രം പ്രസിഡന്റ് കെ. എൻ. രാജേന്ദ്രൻ, സെക്രട്ടറി വി. എം. രാജേഷ്, സുനിത മനോഹരൻ, സീമ ഗിരീഷ്, വി. എം. രാജേഷ്, കെ. വി. ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. യജ്ഞവേദിയിൽ നടന്ന സ്വയംവര ചടങ്ങുകൾക്ക് യജ്ഞാചാര്യൻ ഉദയകുമാർ മണപ്പുറം, ഷിബു പള്ളിപ്പുറം, അരവിന്ദ് തൈക്കാട്ടുശ്ശേരി, ദേവദാസ് ആലപ്പുഴ എന്നിവർ കാർമ്മികരായി.